ടിപ്പു സുൽത്താന്റെ വാൾ വിറ്റുപോയത് 143 കോടി രൂപയ്ക്ക്; ഇന്ത്യയ്ക്ക് പുതിയ ലോക റെക്കോർഡ്

മുൻ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താന്‍റെ വാള്‍ ലേലത്തില്‍ വിറ്റുപോയത് വന്‍തുകയ്ക്ക്. 14 ദശലക്ഷം പൗണ്ട് അതായത് 140 കോടി രൂപയ്ക്കാണ് വാള്‍ വിറ്റത്. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസാണ് ലേലം നടത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ ഏഴിരട്ടി വില വാളിനു ലഭിച്ചെന്ന് ബോൺഹാംസ് അറിയിച്ചു.
ടിപ്പുവിന്‍റെ കൊട്ടാരത്തിലെ സ്വകാര്യമുറിയില്‍ നിന്നാണ് ഈ വാൾ കണ്ടെത്തിയത്. വാളിന്റെ “വളരെ അപൂർവമായ കാലിഗ്രാഫിക് ഹിൽറ്റ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഇന്ത്യൻ നിർമ്മാണത്തിന്റെ ഒരു മാസ്റ്റർപീസ് ആണെന്ന് ബോണ്‍ഹാംസ് വ്യക്തമാക്കി.
“ഈ വാളിന് അസാധാരണമായ ഒരു ചരിത്രമുണ്ട്. സമാനതകളില്ലാത്ത കരകൗശല വിരുതും ഇതിൽ കാണാം”. സ്വര്‍ണപ്പിടിയുള്ള ഈ വാളിന്‍റെ നീളം 100 സെന്‍റിമീറ്ററാണ്. വാള്‍ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബോൺഹാംസിലെ ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ഗ്രൂപ്പ് മേധാവി നിമ സാഗർച്ചിയെ ഉദ്ധരിച്ച് സിഎൻഎൻ പ്രസ്താവനയിൽ പറഞ്ഞു. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് മേജര്‍ ജനറലായിരുന്ന ഡേവിഡ് ബെയര്‍ഡാണ് വാള്‍ കൈവശം വച്ചിരുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂരു ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. മൈസൂർ കടുവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പ്രധാന ശത്രുവായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു.
Story Highlights: Tipu Sultan’s sword sold for ₹ 140 crore at London auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here