Advertisement

മലപ്പുറത്തിന്റെ ആശങ്കകൾ പങ്കുവെച്ച 24 കണക്ട് റോഡ് ഷോ; ഇന്ന് യാത്ര വയനാട്ടിൽ

May 31, 2023
2 minutes Read
Image of 24 Connect at Malappuram

സഹായിക്കാൻ മനസുള്ളവരെയും സഹായത്തിന് അർഹതയുള്ളവരെയും കൂട്ടിയിണക്കുന്ന പദ്ധതിയായ 24 കണക്ട് റോഡ് ഷോ ഇന്ന് വയനാട്ടിൽ പര്യടനം നടത്തും. നടവയൽ ,കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലാണ് റോഡ് ഷോ നടക്കുന്നത്. വൈകിട്ട് 7ന് മാനന്തവാടി തോണിച്ചാൽ ഗവൺമെൻ്റ് കോളേജിനടുത്ത് ചുരം കയറുമോ വികസനം എന്ന വിഷയത്തിൽ ജനകീയ സംവാദം നടത്തും. ഇന്നലെ, 24 കണക്ട് റോഡ് ഷോയുടെ മലപ്പുറം ജില്ലയിലെ രണ്ടാം ദിനം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലപ്പുറം കൊണ്ടോട്ടിയിലും നിലമ്പൂരിലെ വഴിക്കടവിലും നൂറുകണക്കിന് ആളുകൾ ആണ് ട്വൻറിഫോർ കണക്ടിന്റെ ഭാഗമാകാൻ എത്തിയത്ത്. വൈകീട്ട് 7 മണിക്ക് മഴയെത്തും മുൻപേ എന്ന വിഷയത്തിൽ വഴിക്കടവ് പഞ്ചായത്തങ്ങാടി മലപ്പുറം സ്റ്റോർ പരിസരത്ത് നടന്ന ജനകീയ സംവാദം ജനങ്ങളുടെ ആശങ്കകൾ പങ്കുവെക്കുന്ന വേദിയായി മാറി. 24 Connect Road Show atg Wayanad

ആഗോള മലയാളികളുടെ ബൃഹദ് ശ്രൃംഖല എന്ന ദൗത്യവുമായി നടക്കുന്ന റോഡ് ഷോ ചുരം കയറി വയനാടൻ മണ്ണിൽ ഇന്ന് പര്യടനം നടത്തുകയാണ്. തിരുവനന്തപുരത്തു നിന്നും തുടങ്ങിയ പര്യടനം തെക്കൻ കേരളവും മധ്യകേരളവും പിന്നിട്ടാണ് മലബാറിൽ ആവേശക്കാഴ്ചയൊരുക്കി മുന്നേറുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ യാത്രക്ക് മികച്ച പിന്തുണ ലഭിക്കുന്നു.

ഇന്ന് രാവിലെ 9 മണിക്ക് വയനാട്ടിൽ നടവയൽ ഹാപ്പി ഡേയ്സ് സൂപ്പർമാർക്കറ്റ് കോമ്പൗണ്ടിൽ 24 കണക്ട് യാത്രയ്ക്ക് ആദ്യ സ്വീകരണം നൽകും. പത്മശ്രീ ചെറുവയൽ രാമനെ ചടങ്ങിൽ ആദരിക്കും. ഉച്ചയ്ക്ക് 2:30ന് കൽപ്പറ്റ KLM ആക്സിവ ഫിൻവെസ്റ്റ് ഓഫീസിനുമുന്നിൽ റോഡ് ഷോ നടക്കും. വൈകിട്ട് ഏഴിന് മാനന്തവാടി തോണിച്ചാൽ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന് സമീപം ചുരം കയറുമോ വികസനം എന്ന വിഷയത്തിൽ ജനകീയ സംവാദം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, മുൻ എംഎൽഎ സി കെ ശശീന്ദ്രൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർ പങ്കെടുക്കും.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സംവാദത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകും. 24 അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ സ്മിതാ ഹരിദാസ് ആണ് ചർച്ച നയിക്കുന്നത്. ഓരോ പ്രചരണവേദികളിലും ആവേശം നിറക്കാൻ ഫ്ലവർസ് ടോപ്പ് സിംഗറിലേയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും ക്രമീകരിച്ചിട്ടുണ്ട്.

Story Highlights: 24 Connect Road Show atg Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement