മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ: സൈന്യത്തെ പിന്‍വലിക്കില്ല, ഉചിതമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി ആഭ്യന്തരമന്ത്രി അമിത്ഷാ. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമെങ്കില്‍ കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തിനോ ജുഡീഷ്യല്‍ അന്വേഷണത്തിനോ തയാറാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. (Amit Shah’s Visit To Manipur Border Town)
മണിപ്പൂരില്‍ കഴിഞ്ഞ 24 മണിയ്ക്കൂറിനിടെ ഒറ്റപ്പെട്ട സംഭങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് സമാധാനം മടങ്ങി വരുന്നതിന്റെ സൂചനയായി വ്യാഖ്യാനിയ്‌ക്കെണ്ടതില്ല എന്നാണ് സുരക്ഷാ എജന്‍സികളുടെ നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി സമാധാന ചര്‍ച്ചകളില്‍ ഇടപെട്ടതോടെ വിവിധ വിഭഗങ്ങള്‍ പ്രശ്‌നപരിഹാരം ഉടന്‍ വേണമെന്ന നിലപാടിലെയ്ക്ക് എത്തിയിടുണ്ട്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട ആക്ഷേപങ്ങളില്‍ കേന്ദ്ര എജന്‍സിയുടെ അന്വേഷണം ആകാം എന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിലപാട്. ആവശ്യമെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണവും നടത്തും. എന്നാല്‍ സൈന്യത്തെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും പിന്‍ വലിക്കാന്‍ തയ്യാറല്ലെന്നും ആഭ്യന്തരമന്ത്രി ചര്‍ച്ചകളില്‍ വ്യക്തമാക്കി.
Read Also: അർഹിക്കുന്ന നീതി ഗുസ്‌തി താരങ്ങൾക്ക് ലഭിക്കണം, ഇവർ തഴയപ്പെട്ടു കൂടാ: ടൊവിനോ തോമസ്
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ചുരാചന്ദ്പൂര്‍ മേഖലയിലും ആഭ്യന്തരമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ മരണപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിലെ ഒരു അംഗത്തിനും ജോലി നല്‍കും. നഷ്ടപരിഹാര തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കുമെന്നുള്ള സൂചനയും ആഭ്യന്തരമന്ത്രി നല്‍കി. അതേസമയം സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണജനകമായി വരുന്ന പോസ്റ്റ്‌റുകള്‍ക്ക് എതിരെ ജാഗ്രതപാലിക്കാന്‍ സൈന്യം വീണ്ടും നിര്‍ദേശിച്ചു.
സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള ചില ഘടകങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വിവിധ വിഡിയോകളും പോസ്റ്റുകളും പങ്കിടുന്നുണ്ടെന്നതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. യഥാര്‍ത്ഥ വിവരങ്ങള്‍ക്കായി ഔദ്യോഗിക ഹാന്‍ഡിലുകളില്‍ നിന്നുള്ള ഉള്ളടക്കത്തെ മാത്രം ആശ്രയിക്കാന്‍ സൈന്യവും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
Story Highlights: Amit Shah’s Visit To Manipur Border Town
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here