Advertisement

ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് അക്രമി കടകൾ അടിച്ചു തകർത്തു; ദൃശ്യങ്ങൾ പുറത്ത്

May 31, 2023
Google News 3 minutes Read
Image of Aluva Attacker

ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് അക്രമി കടകൾ അടിച്ചു തകർത്തു. ഇരുമ്പ് വടിയുമായി കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കട തല്ലി തകർത്തത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അക്രമിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇദ്ദേഹം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. Attacker vandalized shop in Aluva railway station area

Read Also: വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയെ ഇടിച്ചിട്ട് പ്ലസ് ടു വിദ്യാർത്ഥിനി; നേരിട്ടെത്തി അഭിനന്ദിച്ച് സുരേഷ് ഗോപി

കടയിലെത്തിയ ഇദ്ദേഹം ഭരണികളും സാധനങ്ങളും വലിച്ചെറിയുകയും കട തകർക്കുകയും ചെയ്തു. എന്നാൽ, ചുറ്റും കൂടി നിന്നവരെ ആക്രമിക്കാൻ മുതിർന്നില്ല എന്ന് സാക്ഷികൾ അറിയിച്ചു. തുടർന്ന്, കട തകർത്ത ശേഷം അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. കടയുടെ ഉടമസ്ഥൻ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മദ്യപിച്ച എത്തുന്നവർ ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടാക്കുന്നത് പ്രദേശത്ത് സജീവമാണ്.

Story Highlights: Attacker vandalized shop in Aluva railway station area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here