അയോധ്യ രാമക്ഷേത്രം നിർമാണം; രാം ലല്ല വിഗ്രഹ നിർമാണം തുടങ്ങി; ആദ്യ ചിത്രങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രം 2024 ന്റെ തുടക്കത്തിൽ ഭക്തർക്കായി തുറക്കാനിരിക്കെ, ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രാമലല്ല വിഗ്രഹത്തിന്റെ നിർമാണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ പങ്കുവച്ചു. മൂന്ന് ശിൽപികൾ പ്രതിമ നിർമ്മാണത്തിൽ പങ്കാളികളാണെന്ന് അറിയിച്ചു.(Ayodhyas Ram Mandir Ram Lalla Idol Construction Starts)
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
“രാം ലല്ലയുടെ പ്രതിമയുടെ നിർമ്മാണം ആരംഭിച്ചു. മൂന്ന് ശിൽപികൾ അയോധ്യയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ, മൂന്ന് വ്യത്യസ്ത കല്ലുകളിൽ വിഗ്രഹങ്ങൾ നിർമ്മിക്കുന്നു,” ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മൂന്ന് ശിൽപികളിൽ രണ്ട് പേർ കർണാടകയിൽ നിന്നുള്ളവരാണെന്നും ഒരാൾ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ളവരാണെന്നും വിഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി റായ് പറഞ്ഞു. കർണാടകയിൽ നിന്നുള്ള ഗണേഷ് ഭട്ടും ശിഷ്യൻ വിപിൻ ഭഡോറിയയും ചേർന്ന് കർണാടകയിൽ നിന്ന് ഒരു കല്ല് തെരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയർമാൻ അറിയിച്ചു.വിഗ്രഹത്തിനായി കർണാടകയിൽ നിന്ന് വ്യത്യസ്തമായ കല്ലും കൊണ്ടുവന്നിട്ടുണ്ട്.
Story Highlights: Ayodhyas Ram Mandir Ram Lalla Idol Construction Starts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here