ഡോ.വെള്ളായണി അർജ്ജുനൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാഷയ്ക്കും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിൻറെ വേർപാട് കേരളത്തിന് പൊതുവിൽ വലിയ നഷ്ടമാണ്. പല തലമുറകൾക്ക് അധ്യാപകനും അറിവിന്റെ നിറകുടവുമായിരുന്നു വെള്ളായണി അർജ്ജുനനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശനത്തിൽ പറഞ്ഞു. Chief Minister condoled demise of Dr. Vellayani Arjunan
ഇന്ന് രാവിലെ 9.15 ഓടെ വീട്ടിൽ വച്ചായിരുന്നു ഡോ. വെള്ളായണി അർജ്ജുനൻറെ അന്ത്യം. 90 വയസായിരുന്നു. സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം മുതലായ പരമ്പരകൾ തയാറാക്കിയത് വെള്ളായണി അർജുനന്റെ നേതൃത്വത്തിലാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക്ക് പബ്ലിക്കേഷൻസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടർ, സാക്ഷരതാ മിഷൻ ഡയറക്ടർ തുടങ്ങി നിരവധി പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാര ജേതാവുമാണ്.
Read Also: ഭാഷാ പണ്ഡിതന്‍ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു
മൂന്ന് ഡി ലിറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷനിൽ 1975 മുതൽ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതൽ 2004 വരെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്ന സമയത്താണ് 12 വാല്യങ്ങളുള്ള മലയാളം എൻസൈക്ലോപീഡിയ, വിശ്വസാഹിത്യവിജ്ഞാനകോശത്തിന്റെ ഏഴ് വാല്യങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചത്. നാൽപതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇരുപതോളം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
Story Highlights: Chief Minister condoled demise of Dr. Vellayani Arjunan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here