Advertisement

പാലക്കയം കൈക്കൂലി കേസ്; സുരേഷ് കുമാറിനെതിരെ കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍, ജോലി ചെയ്ത മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന

May 31, 2023
Google News 1 minute Read
Govt seeks more action against village assistant Suresh Kumar

പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളാണ് റവന്യൂ വകുപ്പ് പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി സുരേഷ് കുമാര്‍ ജോലി ചെയ്ത മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടത്തും. നടപടിക്കായി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശവും തേടും.

പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് വി.സുരേഷ് കുമാറില്‍ നിന്നും ലക്ഷങ്ങളാണ് കൈക്കൂലിയായി വിജിലന്‍സ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കടുത്ത നടപടിക്കാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കൈക്കൂലി വാങ്ങിയതാണെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് സുരേഷ്‌കുമാറിനെക്കുറിച്ച് സമഗ്ര പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൈക്കൂലിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ ഇതും ഉള്‍പ്പെടുത്തി.

Read Also: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികയെത്തിക്കണമെന്നാണോ താത്പര്യം? രൂക്ഷ വിമര്‍ശനവുമായി സാബു ജേക്കബിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

സുരേഷ് കുമാര്‍ സര്‍വീസില്‍ കയറിയ കാലം തൊട്ടുള്ള പെരുമാറ്റം പരിശോധിക്കും. സര്‍വീസില്‍ കയറിയ ശേഷമുള്ള എല്ലാ ഓഫീസുകളിലും റവന്യൂ സംഘം അന്വേഷണം നടത്താനാണ് തീരുമാനം. സ്ഥിരം കൈക്കൂലിക്കാരനാണെന്ന് കണ്ടെത്തിയാല്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. വിജിലന്‍സിന്റേയും റവന്യൂ സംഘത്തിന്റേയും റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും നടപടി. ഇതിനായി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാനും തീരുമാനിച്ചു.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here