Advertisement

പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യ; ആരോപണങ്ങള്‍ നിഷേധിച്ച് ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ എബ്രഹാം

May 31, 2023
Google News 2 minutes Read
KK Abraham denied allegations in Rajendran's suicide

വയനാട് പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ പരാതിക്കാരന്‍ മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി കെ കെ എബ്രഹാം. രാജേന്ദ്രന്‍ നായരുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് ബാങ്ക് മുന്‍ പ്രസിഡന്റ് എബ്രഹാം പറഞ്ഞു. (KK Abraham denied allegations in Rajendran’s suicide)

രാഷ്ട്രീയലക്ഷ്യം വച്ചാണ് തന്നെ വേട്ടയാടുന്നത്. വീടുപണിയാനാണ് വായ്പ എന്ന് പറഞ്ഞാണ് രേഖകളുടെ അടിസ്ഥാനത്തില്‍ രാജേന്ദ്രന്‍ നായര്‍ക്ക് 25 ലക്ഷം രൂപ വായ്പ അനുവദിച്ചത്. 15 ലക്ഷം രൂപ മുടക്കി അദ്ദേഹം വീട് പണിതതായാണ് അറിയുന്നത്. പശുക്കളുടെ ഫാമും അദ്ദേഹത്തിന് ഉണ്ടായിരുന്നു
പശുക്കള്‍ ചത്തു പോയതിന്റെ മനോവിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും കെ കെ എബ്രഹാം പറഞ്ഞു.

തന്റെ സ്വത്തുവിവരത്തെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെ. ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. രാജേന്ദ്രന്റെ മരണത്തെക്കുറിച്ച് പൊതു സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത ഭരണകൂടത്തിന് ഉണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്
സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു. പണം തന്റെ കൈവശത്തുനിന്നും ഈടാക്കുന്നതിനെതിരെ ആണ് അപ്പില്‍. പാര്‍ട്ടിക്കകത്തെ ഒരു നേതാവും ചില അണികളും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും എബ്രഹാം ആരോപിച്ചു.

Read Also: മത പഠനകേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: ഒരാൾ അറസ്റ്റിൽ

വയനാട്ടിലെ പാര്‍ട്ടി തനിക്കൊപ്പമാണ്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി നേതാക്കളും തനിക്കൊപ്പം ഉണ്ട്. കെഎസ്യുവില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍.ആളുകള്‍ ആത്മഹത്യയില്‍ നിന്ന് സാഹചര്യത്തില്‍ വായ്പകള്‍ക്ക് ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെന്നും എബ്രഹാം കൂട്ടിച്ചേര്‍ത്തു. വായ്പാ ക്രമക്കേട് നടന്ന കാലയളവില്‍ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു എബ്രഹാം. രാജേന്ദ്രന്റെ ആത്മഹത്യക്ക് പിന്നാലെ പൊലീസ് കെ കെ എബ്രഹാമിനെ കസ്റ്റഡിയിലെടുത്തു.

Story Highlights: KK Abraham denied allegations in Rajendran’s suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here