പൊലീസുകാരന്റെ പേരെഴുതി വച്ച് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം

തിരുവനന്തപുരം മാറനല്ലൂരിൽ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂർ കരയോഗം പ്രസിഡന്റ് അജയകുമാറാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് അജയകുമാറിനെ കരയോഗം ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് ആത്മഹത്യാകുറിപ്പെഴുതി വച്ചത്. തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ആത്മഹത്യാ കുറിപ്പിൽ കാരണമായി എഴുതിയിരുന്നത്. എന്നാൽ, ഈ ഒരു വരിയിൽ ഒതുങ്ങുന്നതല്ല സന്ദീപ് ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി. NSS Karayogam President Suicide due to Alleges Fake Case
വസ്തുതർക്കത്തിൽ സന്ദീപും അച്ഛനും ചേർന്ന് അജയകുമാറിനെ മർഥിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയിയതിന്റെ വൈരാഗ്യത്തിൽ സന്ദീപ് മറ്റൊരു പരാതി നൽകുകയായിരുന്നു. സന്ദീപിന്റെ അമ്മയെ അജയകുമാർ മർദിച്ചു എന്ന പരാതിയിൽ വധ ശ്രമം, പീഡനം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് മാറനല്ലൂർ പൊലീസ് കേസ് എടുത്തു. അജയകുമാറിന്റെ ഭാര്യ ചിത്ര ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ പീഡനവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ കേസിൽ നിന്ന് ഒഴിവാക്കി.
Read Also: പത്തനംതിട്ട കുമ്പഴയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു
എന്നാൽ, പീഡന കേസിലെ പ്രതിയെന്ന് സന്ദീപ്, അജയകുമാറിനെ അധിഷേപിച്ചതും മാനസികമായി തളർത്തിയതുമാണ് ആത്മഹത്യക്ക് പുറകിലെന്ന് കുടുംബം ആരോപിച്ചു. മാറനല്ലൂർ പൊലീസ് സന്ദീപിനെതിരായ പരാതിയിൽ കേസ് എടുക്കാതെയും വീട്ടിൽ നിരന്തരമായി കയറി ഉപദ്രവിച്ചതായും അവർ വ്യക്തമാക്കി. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് മാറനല്ലൂർ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: NSS Karayogam President Suicide due to Alleges Fake Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here