Advertisement

മന്ത്രിസ്ഥാനം ചോദിച്ചല്ല സമരം; രാജ്യത്തെ ഭാവി ചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണ്; ഷെയ്ന്‍ നിഗം

May 31, 2023
Google News 2 minutes Read
shane nigam support over wresling champions

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്.(Shane Nigam Support Wrestlers Protest)

നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ, ഒട്ടനവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

ഫെഡറേഷൻ പിരിച്ച് വിടുക ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ പ്രതിഷേധം തുടരുകയാണ് .മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം , രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണെന്നും ഷെയ്ന്‍ ഓര്‍മിപ്പിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇനിയും കഥയറിയാത്തവർക്കായി ..
ഫോട്ടോയിൽ കുത്തിയിരുന്ന് കരയുന്ന ഇവരാണ് വിനേഷ് ഫോഗാട്ട് എന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യൻ . 2014 കോമൺവെൽത്തിൽ ഫ്രീസ്റ്റൽ ഗുസ്തിയിൽ സ്വർണ്ണ മെഡലിസ്റ്റാണ് . 2016 ലെ അർജ്ജുനയും 2020 ലെ ഖേൽരത്ന പുരസ്ക്കാരുവും നൽകി രാജ്യം ആദരിച്ചവർ , അമീർഖാന്റെ കോടികൾ വാരിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദംഗലിലെ യഥാർത്ഥ നായകൻ ദ്രോണാചാര്യ പുരസ്ക്കാര ജേതാവ് സാക്ഷാൽ മഹാവീർ സിംഗ് ഫോഗാട്ടിന്റെ സഹോദരി പുത്രി . ആ കഥയിയിലെ യഥാർത്ഥ ഹീറോയിനുകളായ നമ്മുടെ ഗുസ്തിതാരങ്ങൾ ഗീതാഫോഗാട്ടിന്റേയും , ബബിത കുമാരി ഫോഗാട്ടിന്റയും കസിൻ സിസ്റ്റർ . ഇല്ലായ്മകളോടും പലവിധ വെല്ലുവിളികളോടും പോരാടി ജയിച്ച് തന്റേതായ സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായ താരം .
സാക്ഷി മാലിക്ക് :-
2014 കോമൺവെൽത്തിൽ ഗുസ്തിയിൽ വെള്ളി മെഡൽ , 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയതോടെ ഗുസ്തിയിൽ മെഡൽ ജേതാവായ ആദ്യ ഇന്ത്യൻ വനിതാ താരം. 2016ൽ ഖേൽരത്നയും 2017 ൽ പദ്മശ്രീ പുരസ്ക്കാരവും നേടിയ താരം .
ബജ്രംഗ് പുനിയ :-
അർജുന , പത്മശ്രീ , ഖേൽരത്ന അവാർഡുകൾ നൽകി രാജ്യം ആദരിച്ച 2020ഒളിബിക്സ് മെഡൽ ജേധാവും , ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടിയ ഒരേയൊരു ഇന്ത്യൻ ഗുസ്തി താരം .
ബ്രിജ് ഭൂഷൺ ശരൺ സിംഗ് :-
ആറ് തവണ പാർലമെന്റ് അംഗം, പണ്ട് മുതൽക്കേ നിരവധി അനവധി വിവാദങ്ങളും ക്രിമിനൽ കേസുകളും ഒന്നും ഒരു പുത്തരിയാല്ലാത്ത രാഷ്ട്രീയ പ്രബലൻ .റസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് .
2023 ജനുവരിയിൽ … വിനേഷ് ഫോഗട്ട് , സാക്ഷി മാലിക് , അൻഷു മാലിക് , ബജ്‌റംഗ് പുനിയ എന്നിവരുൾപ്പടെയുള ഇന്ത്യൻ ഗുസ്തി താരങ്ങൾ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും അതിന്റെ പരിശീലകരും കായിക താരങ്ങളെ ( പ്രായപൂർത്തിയാവാത്ത താരത്തെ ഉൾപ്പടെ ) ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി ഉന്നയിക്കുകയും, 7 താരങ്ങൾ ഡൽഹി പോലീസിൽ പരാതി നൽകുകയുണ്ടായി , യാതൊരു വിധ നടപടികളും ഉണ്ടാവാത്തതിനെ തുടർന്ന് പ്രതിഷേധവുമായി തെരുവിലയ്ക്ക് ഇറങ്ങുകയും ചെയ്തു .
ഇന്നലെ :- നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ , ഒട്ടനവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ
പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു .
ഫെഡറേഷൻ പിരിച്ച് വിടുക
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ
പ്രതിഷേധം തുടരുകയാണ് .
മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം , രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ് .

Story Highlights: Shane Nigam Support Wrestlers Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement