വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയെ ഇടിച്ചിട്ട് പ്ലസ് ടു വിദ്യാർത്ഥിനി; നേരിട്ടെത്തി അഭിനന്ദിച്ച് സുരേഷ് ഗോപി

വീടിനുള്ളിൽ കയറിയ അക്രമിയെ മനോധൈര്യംകൊണ്ട് നേരിട്ട് നാടിന് അഭിമാനമായി മാറിയ പ്ലസ് ടു വിദ്യാർഥിനി അനഘ അരുണിനെ വീട്ടിലെത്തി അനുമോദിച്ച് സുരേഷ് ഗോപി. സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും വീറോടെ ആക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.(Suresh Gopi congratulates the Plus 2 student Anagha)
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിവീശിയ അക്രമിയെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയായ അനഘ ഇടിച്ചുവീഴ്ത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനഘയെ കാണാനെത്തുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ സുരേഷ് ഗോപി ആശംസകളറിയിച്ചു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു. വിളിപ്പുറത്തുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് താരം മടങ്ങിയത്.അക്രമിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
Story Highlights: Suresh Gopi congratulates the Plus 2 student Anagha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here