‘അവസാനം അവർക്ക് നീതി ലഭിക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ മേനക ഗാന്ധി

ലൈംഗികാതിക്രമ ആരോപണങ്ങളിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ബിജെപി എംപി മേനക ഗാന്ധി. താരങ്ങൾക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി മനേക ഗാന്ധി പറഞ്ഞു. ശ്രീനഗറിൽ സംഘടിപ്പിച്ച പരിപയിൽ സംസാരിക്കുകയായിരുന്നു മേനക.
“അവസാനം അവർക്ക് നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” – ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നുള്ള ബിജെപി എംപി മനേക ഗാന്ധി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ ഗുസ്‌തി താരങ്ങളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധം കടുപ്പിച്ചിട്ടും ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കാതെ വന്നതോടെ, രാജ്യത്തിനായി തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. കര്‍ഷക നേതാക്കള്‍ തടഞ്ഞതിനെ തുടര്‍ന്ന് മെഡല്‍ ഒഴുക്കാനുള്ള ശ്രമം താരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കര്‍ഷക നേതാക്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് താരങ്ങള്‍ പ്രതിഷേധം താത്‌കാലികമായി നിര്‍ത്തിയതായി അറിയിച്ചത്.
Story Highlights: BJP MP Maneka Gandhi on Wrestlers Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here