Advertisement

ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; നഷ്ടമായത് 19 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളും

June 1, 2023
Google News 1 minute Read
Gold and mobile phones were stolen chirayinkeezh

തിരുവനന്തപുരം ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. മുട്ടപ്പലം സ്വദേശി സാബുവിന്റെ വീട്ടിൽ നിന്നാണ് 19 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന മുട്ടപ്പലം സ്വദേശി സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു കവർച്ച. ബന്ധുവിന്റെ വിവാഹത്തിനായി കഴിഞ്ഞ 25ാം തീയതിയാണ് സാബു നാട്ടിലെത്തിയത്. ഇന്ന് രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കവർച്ച നടന്നുവെന്ന് മനസ്സിലാക്കിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ സ്വർണ്ണാഭരണങ്ങൾ ഉൾപ്പടെ നഷ്ടമായെന്ന് സ്ഥിരീകരിച്ചു. പത്തൊൻപതു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്.

85,000 രൂപയും, അറുപത്തിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും കവർന്നു. മറ്റു സാധനങ്ങളും മോഷ്ടിച്ചതായി ഉറപ്പിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് അന്വേഷണം. പ്രദേശത്തെക്കുറിച്ചു കൃത്യമായ ധാരണയുള്ളവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Story Highlights: Gold and mobile phones were stolen chirayinkeezh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here