നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതകക്കേസ്; ആറാം പ്രതിയായ പൊലീസുകാരന്‍ മരിച്ചു

ഇടുക്കി നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലെ പ്രതി മരിച്ചു. കേസിലെ ആറാം പ്രതിയും നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐയുമായിരുന്ന റോയി പി വര്‍ഗീസ് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കേസിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.(Nedunkandam Rajkumar custodial murder accused policeman died)
സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് റിമാന്‍ഡിലായ രാജ്കുമാര്‍ ജൂണ്‍ 21ന് പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി മരണപ്പെടുകയായിരുന്നു.
Read Also: എറണാകുളത്ത് ഇറച്ചിക്കട തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ
രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരി ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രം. കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതിചേര്‍ത്തത്. എസ്.ഐ കെ.എ. സാബുവാണ് കേസിലെ ഒന്നാം പ്രതി.
Story Highlights: Nedunkandam Rajkumar custodial murder accused policeman died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here