നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതി എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഒന്നാം പ്രതി എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽവച്ചാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐ സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ നെടുങ്കണ്ടം പീരുമേട് ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴു പ്രതികളുള്ള കേസിൽ, മറ്റ് ആറ് പേരുടെയും അറസ്റ്റ് ഉടൻ ഉണ്ടാകും.

രാജ്കുമാറിന്റെ കൊലപാതത്തിനു പുറമേ ഹരിത ഫിനാൻസ് തട്ടിപ്പ് കേസും സിബിഐയുടെ പരിഗണനയിലുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ രാജ്കുമാർ കസ്റ്റഡിയിൽ ക്രൂര മർദനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Story highlight: Nedumkandam  death, SI sabu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top