സുഭാഷ് പോണോളിയുടെ ‘ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ’ എന്ന കവിതാപുസ്തകം പ്രകാശനം

അക്കാപുൽക്കോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സുഭാഷ് പോണോളിയുടെ ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ എന്ന കവിതാ പുസ്തകം പി. ബാലചന്ദ്രൻ കവിയുടെ അമ്മ ശാരദ ഉണ്ണിക്കൃഷ്ണനു നൽകി പ്രകാശനം ചെയ്തു. കവി ഡോ. രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. ടി.ജി. അജിത ടീച്ചർ പുസ്തക പരിചയം നടത്തി. സിജി സുനിൽകുമാർ, അനിൽ പെണ്ണുക്കര, പി.ആർ രതീഷ്, നിരൂപകൻ ഡോ. ജയശീലൻ മാഷ്, ബക്കർ മേത്തല എന്നിവർ പ്രസംഗിച്ചു.
ജയറാം വാഴൂർ സ്വാഗതവും, ശശി കളരിയേക്കൽ നന്ദിയും പറഞ്ഞു. പ്രകാശനത്തിനു ശേഷം നടന്ന കവി സമ്മേളത്തിൽ വർഗ്ഗീസ് ആന്റണി, സലീം ചേനം, സുനിൽകുമാർ, ഡോ. സുഭാഷിണി മഹാദേവൻ, മിനി മോഹൻ, സി.ജി. രേഖ, അപർണ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Read Also: വാളയാര്‍ അമ്മയുടെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവച്ച പുസ്തകം പ്രകാശനം ചെയ്തു
തൃശ്ശൂർ താഴെക്കാട് സ്വദേശിയായ സുഭാഷ് പോണോളി 1990 ആഗസ്റ്റ് 17നാണ് കേരള പൊലീസിലെത്തുന്നത്. 2023 മെയ് 31ന് സബ് ഇൻസ്പെക്ടറായി. തൃശ്ശൂർ സിറ്റി കമ്മിഷണർ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽനിന്നാണ് സുഭാഷ് പോണോളി വിരമിക്കുന്നത്. തൊടുപുഴയിലുള്ള വിചാരണ പബ്ലിക്കേഷൻസ് പുറത്തിറക്കിയ കവിതയുടെ പത്താം കാലം എന്ന പുസ്തകത്തിലും മുഖം പബ്ലിക്കേഷൻസിന്റെ “ഊടുവഴികളിലെ നീരൊഴുക്കുകൾ എന്ന കവിതാസമാഹാരത്തിലുമായി 10 കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2018 ഇറങ്ങിയ ശക്തൻമാർക്കറ്റ് എന്ന സിനിമയിൽ ഗാനരചയിതാവായി പ്രവർത്തിച്ചു. ഈ സിനിമയിൽ ഒരു മുഴുനീള കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു. ആറോളം സിനിമകളിലും പത്തോളം ഷോർട്ട് ഫിലിംമുകളിലും അഭിനയിച്ചിട്ടുണ്ട്. കാലം, മാറാട്ടം, സ്കൂട്ടർ എന്നീ ഷോർട്ട് ഫിലിമുകൾ വിവിധ അവാർഡുകൾ കരസ്ഥമാക്കി. ഭാര്യ; പ്രിയ. മക്കൾ; ഡോ. സുപര്യ സുഭാഷ്, ഋതുരാജ്. മരുമകൻ പ്രശാന്ത് കാരയിൽ.
Story Highlights: Subhash Ponoli poetry book released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here