ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ ദുബായുടെ ടിക്കറ്റ് വിതരണം ടോപ്പ് ഗിയറിൽ
ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ ദുബായുടെ ടിക്കറ്റ് വിതരണത്തിന് വൻ പ്രതികരണം. ടിക്കറ്റ് മാജിക് എം ഇ എന്ന വൈബ്സൈററിലൂടെയാണ് ടിക്കറ്റ് വിതരണം നടക്കുന്നത്. ജൂൺ മൂന്നിന് അൽനാസർ ലെഷർലാന്റിലാണ് ഹോട്ട്പാക്ക് പ്രസന്റ്സ് നെല്ലറ ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ ദുബായ് നടക്കുക. ( Ticket distribution for Flowers Top Singer in Dubai ).
ടോപ്പ് സിംഗറിന്റെ ടിക്കറ്റ് വിതരണം ടോപ്പ്ഗിയറിലാണ്. ഇന്നലെ ടിക്കറ്റ് വിതരണം ആരംഭിച്ചപ്പോൾ മുതൽ നിരവധി പേരാണ് ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ടിക്കറ്റ് മാജിക് എം ഇ എന്ന വൈബ്സൈററിലൂടെയാണ് ടിക്കറ്റ് ലഭിക്കുക . 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ. പ്ലാറ്റിനം ഗോൾഡ് സിൽവർ ശ്രേണികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. പരിപാടിക്കായി ഗായകൻ എംജി ശ്രീകുമാറും രമേഷ് പിഷാരടിയും ഇനിയയുമുൾപ്പെടെയുളള താരനിര വരും ദിവസങ്ങളിൽ ദുബായിലെത്തും. പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ടോപ്പ് സിംഗർ ദുബായ് വേദിയിൽ പാടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.
പ്രമുഖ ഇവന്റ്‍ മാനേജ്മെന്റ് കമ്പനിയായ ആഡ് ഏന്റ് എംമുമായി സഹകരിച്ച് ജൂൺ മൂന്ന് ശനിയാഴ്ച ദുബായ് അൽ നാസർ ലെഷർ ലാന്റിലാണ് ഹോട്ട്പാക്ക് പ്രസന്റ്സ് നെല്ലറ ഫ്ളവേഴ്സ് ടോപ്പ്സിംഗർ ഇൻ ദുബായ് നടക്കുക. ഇസിഎച്ച് ഡിജറ്റൽ ആര്യ ഓട്ടോ മോർഫിൻ എഫ് എക്സ് ഇസി കാർഗോ ഗ്രാന്റ് ഹൈപ്പർമാർക്കറ്റ്സ് എന്നിവരും പരിപാടിയുടെ ഭാഗമാവും.
Story Highlights: Ticket distribution for Flowers Top Singer in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here