കുട്ടിപ്പാട്ടുകാർക്കായി ദുബായ് കാത്തിരിക്കുന്നു; ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ ദുബായുടെ ടിക്കറ്റ് വിതരണം ആരംഭിച്ചു

ലോകമെമ്പാടുമുളള മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ്പ് സിംഗറിലെ താരങ്ങളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ ദുബായുടെ ടിക്കറ്റ് വിതരണം ആരംഭിച്ചു. dubai.ticketmagic.me എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. ജൂൺ മൂന്നിന് അൽനാസർ ലെഷർലാന്റിലാണ് ഹോട്ട്പാക്ക് പ്രസന്റ്സ് നെല്ലറ ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ ദുബായ് നടക്കുക. Tickets for Flowers Top Singers in Dubai Now On Sale
കുട്ടിപ്പാട്ടുകാരെ കാണാനായി പ്രവാസ ലോകത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. 25 ദിർഹം മുതലാണ് പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകൾ. പ്ലാറ്റിനം, ഗോൾഡ്, സിൽവർ ശ്രേണികളിൽ ടിക്കറ്റുകളെടുക്കൻ സാധിക്കും. ജൂൺ മൂന്ന് ശനിയാഴ്ച പ്രമുഖ ഇവന്റ്‍ മാനേജ്മെന്റ് കമ്പനിയായ ആഡ് ഏന്റ് എംമുമായി സഹകരിച്ച് ദുബായ് അൽ നാസർ ലെഷർ ലാന്റിലാണ് ഹോട്ട്പാക്ക് പ്രസന്റ്സ് നെല്ലറ ഫ്ളവേഴ്സ് ടോപ്പ്സിംഗർ ഇൻ ദുബായ് നടക്കുക. ഇസിഎച്ച് ഡിജറ്റൽ ആര്യ ഓട്ടോ മോർഫിൻ എഫ് എക്സ് ഇസി കാർഗോ ഗ്രാന്റ് ഹൈപ്പർമാർക്കറ്റ്സ് എന്നിവരും പരിപാടിയുടെ ഭാഗമാവുന്നുണ്ട്.
Read Also: ടോപ്പ് സിംഗറിലെ കുട്ടിപ്പാട്ടുകാർ ദുബായിലേയ്ക്ക്; ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ ദുബായ് ജൂൺ മൂന്നിന്
അനുഗ്രഹീത കുരുന്നുകളുടെ സ്വരമാധുരി നേരിട്ടനുഭവിക്കാനായി കണ്ണുനട്ടുകാത്തിരിക്കുന്ന പ്രവാസികൾക്ക് ഫ്ളവേഴ്സ് ഒരുക്കുന്ന വിസ്മയങ്ങൾ നിരവധിയാണ്. ദുബായ് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ മനോഹരവും വ്യത്യസ്തവുമായ പരിപാടിയാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയപാട്ടുകാരൻ എം.ജി ശ്രീകുമാറിനൊപ്പം മലയാളികളുടെ ഇഷ്ട താരങ്ങളായ രമേഷ് പിഷാരടിയും ഇനിയയുമുൾപ്പെടെയുളളവരും പരിപാടിയിൽ എത്തും. പ്രവാസികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ടോപ്പ് സിംഗർ ദുബായ് വേദിയിൽ പാടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.
Story Highlights: Tickets for Flowers Top Singers in Dubai Now On Sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here