Advertisement

പന്തീരാങ്കാവിൽ വീണ്ടും വൻ ലഹരിവേട്ട; 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

June 1, 2023
Google News 3 minutes Read
Two youths arrested with 54 grams of MDMA in Pantheerankavu

പന്തീരാങ്കാവിൽ വീണ്ടും വൻ ലഹരിവേട്ടയുമായി പൊലീസ്. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെയാണ് പിടികൂടിയത്. ഫറോക് സ്വദേശി അൻവർ സാലിഹ്, ചേളനൂർ സ്വദേശി കെ.എം സഗേഷ് എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറത്ത് നിന്നും കോഴിക്കോട് വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. ( Two youths arrested with 54 grams of MDMA in Pantheerankavu ).

അരക്കിലോയോളം എംഡിഎംഎയാണ് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടികൂടിയത്. ഇന്നലെ പന്തീരാങ്കാവിൽ നിന്ന് 400 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പിടികൂടിയിരുന്നു. കൊണ്ടോട്ടി സ്വദേശി നൗഫൽ, ഫറോക്ക് സ്വദേശി ജംഷീദ് എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വിതരണം ചെയ്യാനായി ബംഗളൂരുവിൽനിന്ന് എത്തിച്ചതായിരുന്നു ലഹരിമരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Also: ഡ്രോൺ ക്യാമറാ വിദഗ്ധൻ എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോഴും ഫോണിൽ എംഡിഎംഎ ആവശ്യപ്പെട്ട് നിലയ്ക്കാത്ത കോളുകൾ

ഇന്റർ ലോക്കുമായി വരികയായിരുന്ന ലോറിയിലാണ് ഇന്നലെ എം.ഡി.എം.എ കടത്തിയത്. ബംഗളൂരുവിൽനിന്ന് വൻ തോതിൽ ലഹരിമരുന്ന് കൊണ്ടുവന്ന് കോഴിക്കോട് ചില്ലറ വിൽപനക്കാർക്ക് കൈമാറുന്ന സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അതിന് പിന്നാലെയാണ് ഇന്നും ജില്ലയിൽ വൻ ലഹരിവേട്ട നടന്നത്.

Story Highlights: Two youths arrested with 54 grams of MDMA in Pantheerankavu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here