Advertisement

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

June 2, 2023
Google News 2 minutes Read
Image of Stale Food Seized from Thrissur

തൃശ്ശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നാലു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. Stale Food Seized from Thrissur Hotels

ഇന്നു രാവിലെ ആറുമണിയോടെയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് അയ്യന്തോൾ റാന്തൽ റസ്റ്റോറന്റ്, ഒളരി നിയ റീജൻസി, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം ദാസ് റിജൻസി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് 19 ഹോട്ടലുകളിൽ ഇന്ന് പരിശോധന നടത്തി.

Read Also: തൃശൂര്‍ പാലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി; തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നു

പഴകിയ പഴകിയ ബീഫ് ഫ്രൈ, മീൻ കറി, ചിക്കൻ ഫ്രൈ, കുബ്ബൂസ് എന്നിവ ഉൾപ്പെടെ പഴകിയ നിരവധി ഭക്ഷണപദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഇവ വിളമ്പിയ ഹോട്ടലുകളുടെ പേര് എഴുതി തൃശൂർ കോർപ്പറേഷനു മുന്നിൽ പ്രദർശിപ്പിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരായ മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ, റസിയ എന്നിവർ നേതൃത്വം നൽകി.

Story Highlights: Stale Food Seized from Thrissur Hotels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here