മലയാളി താരത്തിന്റെ കരുത്തില്‍ നേടിയത് രണ്ട് മെഡലുകള്‍; അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി ടീമിന് നേട്ടം

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യന്‍ ദേശീയ ടീമിന് നേട്ടം. ടീമിലെ മലയാളി താരത്തിന്റെ കരുത്തില്‍ രണ്ട് വെങ്കല മെഡല്‍ നേടി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ കസാകിസ്ഥാന്‍ ഫ്യൂചര്‍ സീരീസ്2023ല്‍ മിക്‌സഡ് ഡബിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുത്ത കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസയുടെ ടീം ആണ് മെഡല്‍ നേടിയത്. കസാകിസ്ഥാനിലെ ശയിംകെന്റിലായിരുന്നു മത്സരം. (Saudi team wins international badminton tournament)
വനിതാ ഡബിള്‍സില്‍ ഖദീജ നിസയോടൊപ്പം സൗദി താരം ഹയാ അല്‍ മുദരയായിരുന്നു പങ്കാളി. മിക്‌സഡ് ഡബിള്‍സില്‍ മെഹദ് ശൈഖും കളിച്ചു. കസാഖിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ താരങ്ങളായിരുന്നു എതിരാളികള്‍. രാജ്യാന്തര മത്സരത്തില്‍ ആദ്യമായാണ് സൗദി വനിതാ ടീം മെഡല്‍ നേടുന്നത്. സൗദി അറേബ്യയിലെ കായിക മേഖലയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരി എന്ന പ്രത്യേകതയും ഖദീജ നിസക്കുണ്ട്.
റിയാദില്‍ പ്രവാസിയായ ഖദീജ നിസ പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ഥിനിയാണ്. ഐടി എഞ്ചിനീയര്‍ കൊടത്തിങ്ങല്‍ അബ്ദുല്ലത്തീഫിന്റെ മകളാണ്.
Story Highlights: Saudi team wins international badminton tournament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here