കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിച്ചു; ഏഴ് വയസ്സുകാരനെ മർദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്

പത്തനംതിട്ടയിൽ ഏഴ് വയസ്സുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ മദ്രസയിൽ വച്ച് മർദ്ദിച്ചതായി പരാതി. കുലശേഖരപേട്ടയിലെ മദ്രസാ അധ്യാപകൻ അയ്യൂബിനെതിരായിട്ടാണ് പരാതി ഉയർന്നത്. കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു. ( Case against Madrasah Teacher who beat seven year old boy ).
Read Also: ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി, 300 കൂടി പൂട്ടും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പള്ളി കമ്മിറ്റിയിൽ പരാതി രക്ഷിതാക്കൾ അറിയിച്ചുവെങ്കിലും പരാതിയിൽ നടപടി ഉണ്ടായില്ല. ഇതോടെയാണ് CWC യിൽ പരാതി എത്തിയത്. തുടർന്ന് പത്തനംതിട്ട പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു.
Story Highlights: Case against Madrasah Teacher who beat seven year old boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here