‘ഗാന്ധിയുടെ വധത്തിൽ ആർഎസ്എസിന് പങ്കില്ല, സവർക്കറിനുമില്ല; പിന്നിൽ ബ്രാഹ്മണിക്കൽ തീവ്രവാദികളാണ്’: രാഹുൽ ഈശ്വർ

മഹാത്മാഗാന്ധിയുടെ വധത്തിൽ ആർഎസ്എസിനോ സവർക്കറിനോ പങ്കില്ലെന്ന് രാഹുൽ ഈശ്വർ. ട്വന്റി ഫോറിന്റെ ജനകീയ വേദിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി തന്റെ ആത്മീയ ഗുരുവാണെന്ന് അദ്ദേഹം വേദിയിൽ വ്യക്തമാക്കി. ഗാന്ധി ആർഎസ്എസിന്റെ വേദിയിലേക്ക് കടന്നു ചെന്നിട്ടുണ്ട്. ആർഎസ്എസിന്റെ പ്രാർത്ഥനകളിൽ ഗാന്ധിയുണ്ട്. ഗാന്ധിയുടെ വധത്തിന് പുറകിൽ ഗോഡ്‌സെ, ആപ്‌തെ തുടങ്ങിയ ബ്രാഹ്മണിക്കൽ തീവ്രവാദികളാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. Rahul Eshwar says RSS has no role in Gandhi’s murder
ആർഎസ്എസിന്റെ പ്രാഥസ്മരണയിൽ മഹാത്മാഗാന്ധി പ്രതൃത്തിക്കപ്പെട്ടുന്ന വ്യക്തിയാണ്. ഗുരുജി ഗോൾവാക്കർ പറയുന്നത് ഗാന്ധിജി വിശ്വ വന്ദനീയനും പ്രാഥസ്മരണനീയനും ആണെന്നാണ്. ഗുരുജി ഗോൾവാക്കറിനെയാണ് ഇന്ന് ഇന്ത്യ പഠിക്കേണ്ടതെന്നും രാഹുൽ ഈശ്വർ പരിപാടിയിൽ പറഞ്ഞു.
Story Highlights: Rahul Eshwar says RSS has no role in Gandhi’s murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here