Advertisement

ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം; നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

June 5, 2023
Google News 3 minutes Read
4 Bangladeshi Nationals Posing As Indian Citizens Arrested In UP

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. മീററ്റിൽ നിന്നാണ് ഉത്തർപ്രദേശ് പൊലീസ് ഇവരെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്.(4 Bangladeshi Nationals Posing As Indian Citizens Arrested In UP)

ഖാർഖോഡയിൽ സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യത്തെക്കുറിച്ച് മീററ്റിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിവരം ലഭിച്ചിരുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. സോജിബ് ഖാൻ, മോണ്ടു ഖാൻ, മജിദുൽ ഖാൻ, മോസെം ഖാൻ എന്നിവരെ ധർഖേഡയിലെ ഹാപൂർ-മീററ്റ് റോഡിൽ നിന്നും പിടികൂടിയെന്നും അദ്ദേഹം അറിയിച്ചു.

ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകളും അഞ്ച് എടിഎമ്മുകളും രണ്ട് പാൻ കാർഡുകളും രണ്ട് ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ഫോറിനേഴ്സ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റിലായവർ ഖാർഖോഡ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഷൂ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് അറിയിച്ചു.

Story Highlights: 4 Bangladeshi Nationals Posing As Indian Citizens Arrested In UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here