ഉത്സവച്ചടങ്ങിന് പോകുന്നതിനിടെ കുളത്തിൽ കുളിക്കവേ മകൻ മുങ്ങിമരിച്ചു; പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു

കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു.അരോളി സ്വദേശി രാജേഷാണ് മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രംഗീത് രാജ് ഇന്നലെയാണ് മരിച്ചത്.(Man drowned death in kannur)
Read Also: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
കൊട്ടിയൂര്‍ ഉത്സവത്തിന്‍റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളത്തിന്‍റെ കരയില്‍ മാലയും വസ്ത്രവും അഴിച്ച് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരേയും കുളത്തില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രംഗീത് രാജ് മരിച്ചിരുന്നു.
കീച്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു രംഗീത്. മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
Story Highlights: Man drowned death in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here