Advertisement

രക്തദാനക്യാമ്പുകളുമായി പൂനെയിലെ ക്ഷേത്രങ്ങൾ; ശേഖരിക്കുന്നത് 7000 ത്തിലേറെ ബ്ലഡ് ബാഗുകൾ

June 5, 2023
Google News 3 minutes Read
pune-temples-lead-the-way-with-successful-blood-donation-camps

രക്തദാന ക്യാമ്പുകൾ നടത്തി പൂനെയിലെ ക്ഷേത്രങ്ങൾ മാതൃകയാക്കുന്നു.ശ്രീ സദ്ഗുരു ശങ്കർ മഹാരാജ്, ശ്രീ മൊറായ ഗോസാവി സഞ്ജീവൻ സമാധി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ അവരുടെ രക്തദാന ക്യാമ്പുകളിൽ ശേഖരിക്കുന്ന രക്തത്തിലൂടെ നൂറുകണക്കിന് ജീവൻ രക്ഷിച്ചുകൊണ്ട് സമൂഹത്തിൽ മാറ്റമുണ്ടാക്കുന്നത്.ദി ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.(Pune temples lead the way with successful blood donation camp)

2019 ജൂണിൽ കൊറോണ മൂലം രക്തദാനത്തിന് ബുദ്ധിമുട്ട് നേരിട്ടപ്പോൾ ധങ്കാവടിയിലെ ശങ്കർ മഹാരാജ് ക്ഷേത്ര ട്രസ്റ്റാണ് ആദ്യമായി രക്തദാന ക്യാമ്പ് ആരംഭിച്ചത്. പിന്നീട് ഈ ആശയം ജനപ്രിയമാകാൻ തുടങ്ങി. രണ്ട് മാസം മുമ്പ് ചിഞ്ച്‌വാഡിലെ ശ്രീ മൊറയ ഗോസാവിയുടെ സഞ്ജീവൻ സമാധി ക്ഷേത്രവും ക്യാമ്പ് സംഘടിപ്പിച്ചു .

Read Also: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ക്യാമ്പുകളിൽ ശേഖരിക്കുന്ന രക്തം സസൂൺ ഹോസ്പിറ്റൽ, ഔന്ദ് ജില്ലാ ആശുപത്രി, സഹ്യാദ്രി ഹോസ്പിറ്റൽ, കെഇഎം ഹോസ്പിറ്റൽ, റൂബി ഹാൾ ക്ലിനിക്, ഭാരതി ഹോസ്പിറ്റൽ തുടങ്ങിയ പ്രധാന ആശുപത്രികളിലേക്ക് നൽകുന്നു. അടുത്ത മാസം, അഷ്ടവിനായക ക്ഷേത്രങ്ങളിലൊന്നായ രഞ്ജൻഗാവിലെ മഹാഗണപതി ക്ഷേത്ര ട്രസ്റ്റിലും രക്തദാന ക്യാമ്പ് ആരംഭിക്കും.

ശങ്കർ മഹാരാജ് ക്ഷേത്ര ട്രസ്റ്റ് ആരംഭിച്ചതിനുശേഷം 7,831 ബ്ലഡ് ബാഗുകൾ ക്യാമ്പുകളിൽ ശേഖരിച്ചതായി ക്ഷേത്രത്തിൽ ബോധവൽക്കരണ പരിപാടി നടത്തുന്ന എൻ‌ജി‌ഒ ‘രക്തച്ചേ നേറ്റ്’ സ്ഥാപകൻ രാം ബംഗദ് അറിയിച്ചു.“ഒരു രക്തദാന ക്യാമ്പിൽ ശരാശരി 50 മുതൽ 100 വരെ രക്ത ബാഗുകൾ ശേഖരിക്കപ്പെടുന്നു, എന്നാൽ ഈ ക്ഷേത്രത്തിൽ, ഓരോ ക്യാമ്പിലും ശരാശരി 400 രക്ത ബാഗുകൾ വരെ ഉയർന്നു. എല്ലാ വ്യാഴാഴ്ചകളിലും ആയിരക്കണക്കിന് സന്ദർശകർ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനാൽ, ബോധവൽക്കരണത്തിലൂടെ ധാരാളം രക്തദാതാക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Pune temples lead the way with successful blood donation camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here