നോർക്ക-ബഹ്‌റൈൻ സ്റ്റാഫ് നഴ്‌സ് റിക്രൂട്ട്‌മെന്റ്: 12 വരെ അപേക്ഷിക്കാം

ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി/ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ/ ഐ.സി.യു / ഓപ്പറേഷൻ തീയറ്റർ പ്രവർത്തിപരിചയമുള്ള വനിതാ നഴ്സുമാർക്കും, ബി.എസ്.സി നഴ്സിംഗും എമർജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ പ്രവർത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷകൾ സമർപ്പിക്കാം.
അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്സ്. ശമ്പളം കുറഞ്ഞത് 350 ദിനാർ ലഭിക്കും. (ഏകദേശം 76,000/- ഇന്ത്യൻ രൂപ). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org മുഖേന അപേക്ഷിക്കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12.
Story Highlights: NORKA-Bahrain Staff Nurse Recruitment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here