Advertisement

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കും; മുഖ്യമന്ത്രി

June 6, 2023
Google News 2 minutes Read

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർ​ദേശിച്ചു.

Story Highlights: Study opportunity will be provided who qualify for higher studies in sslc, CM Pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here