Advertisement

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍; സെഞ്ചുറി നേടി ട്രാവിസ് ഹെഡ്; ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

June 7, 2023
Google News 2 minutes Read
Travis head 100 at WTC

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് മുന്ന് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും (128), സെഞ്ചുറിക്കരികെ സ്റ്റീവന്‍ സ്മിത്തുമാണ് (88) ഓസീസിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.(Century for Travis Head at WTC Final)

ഡേവിഡ് വാർണർ (43), ലബുഷെയ്‌നെ (26),സ്മാന്‍ ഖവാജ(0) എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്. പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. എന്നാൽ ലഭിച്ച തുടക്കം പിന്നീട് മുതലെടുക്കാൻ സാധിച്ചില്ല. നിലവിൽ സ്മിത്ത് ഹെഡ് കൂട്ടുകെട്ട് ഓസ്‌ട്രേലിയയെ മികച്ച നിലയിലേക്ക് എത്തിച്ചു. ഇന്ത്യയ്ക്കായി ഷമി സിറാജ് താക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്‍): ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്.

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story Highlights: Century for Travis Head at WTC Final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here