ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാന്‍ ലക്ഷ്യമിട്ട് ദുബായി സൗത്ത്

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറാന്‍ ലക്ഷ്യമിട്ട് ദുബായി സൗത്ത് വിമാനത്താവളം. 2050ഓടെ പ്രതിവര്‍ഷം 255 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് ദുബായി അല്‍ മക്തൂം വിമാനത്താവളത്തെ മാറ്റുകയാണ് ലക്ഷ്യം. ബിസിനസ് സൗഹൃദ ഫ്രീസോണും റസിഡന്‍ഷ്യല്‍ ഓപ്ഷനുകളും പൂര്‍ത്തിയാക്കി ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായി അല്‍ മക്തൂമിനെ മാറ്റാനാണ് ശ്രമമെന്ന് അര്‍ബന്‍ മാസ്റ്റര്‍ ഡെവലപ്പര്‍ ദുബായി സൗത്ത് അറിയിച്ചു.(Dubai South aims to become the world’s largest airport by 2050)
ദുബായ് വേള്‍ഡ് സെന്‍ട്രല്‍ എന്നറിയപ്പെടുന്ന അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഈ വര്‍ഷം 120 ബില്യണ്‍ ദിര്‍ഹം (33 ബില്യണ്‍ ഡോളര്‍) വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ര, വായു, കടല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന മള്‍ട്ടി-മോഡല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറും വിമാനത്താവളത്തിന്റെ സവിശേഷതയാണ്.
Read Also: സൗദിയിലുള്ള മകനെയും കുടുംബത്തെയും കാണാനെത്തിയ ആലപ്പുഴ സ്വദേശിനി അല്‍ഹസയില്‍ അന്തരിച്ചു
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് എസിഐ) പ്രകാരം 2022ല്‍ തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും അന്താരാഷ്ട്ര യാത്രക്കാര്‍ കൂടുതലെത്തുന്ന വിമാനത്താവളമെന്ന നിലയില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വ്യോമയാന മേഖലയിലെ വീണ്ടെടുക്കലിന്റെ പശ്ചാത്തലത്തില്‍ 2022ല്‍ ദുബായ് വിമാനത്താവളത്തിന്റെ യാത്രക്കാരുടെ എണ്ണം 66 ദശലക്ഷമായി ഉയര്‍ന്നിരുന്നു
Story Highlights: Dubai South aims to become the world’s largest airport by 2050
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here