പഠനം പാതിവഴിയിൽ മുടങ്ങിയോ? പൊലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ സൗജന്യമായി തുടര്‍പഠനം സാധ്യമാക്കാം

എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പൊലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.(Kerala Police Hope for students who dropped school)
പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 9497900200 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ജൂണ്‍ 25ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്‍ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ നിരവധി കുട്ടികള്‍ പൊലീസിന്‍റെ ഈ പദ്ധതിയിലൂടെ പഠിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ വിജയിച്ചിട്ടുണ്ട്.
Story Highlights: Kerala Police Hope for students who dropped school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here