Advertisement

യാത്രക്കിടെ പ്രാർത്ഥനയ്ക്ക് സമയമായി; യു.എസിലെ തെരുവിൽ നമസ്‌കരിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ

June 7, 2023
Google News 3 minutes Read
mohammad-rizwan-prays-on-us-street

യാത്രക്കിടെ നമസ്‌കരിക്കാനായി വാഹനം നിർത്തി യു.എസിലെ തെരുവിൽ നമസ്‌കരിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാക് ടീമിലെ സഹതാരമായ ബാബർ അസമിനൊപ്പം എത്തിയാതാണ് റിസ്‌വാനെന്ന് ക്രിക്ക് ട്രാക്കർ റിപ്പോർട്ട് ചെയ്തു. ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടത്തിൽ മരിച്ചവർക്ക് റിസ്‌വാൻ അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു.(Mohammad Rizwan Prays on US Street)

ബോസ്റ്റണിലെ തെരുവിൽ നിസ്‌ക്കാരപ്പായ വിരിച്ച് നമസ്‌കരിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തൊട്ടടുത്തായി താരം സഞ്ചരിച്ച കാർ നിർത്തിയിട്ടതും വിഡിയോയിൽ കാണാം.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പാക് താരങ്ങൾക്ക് പുറമേ കാക, ജെറാർഡ് പിക്വ, ക്രിസ് പോൾ, പോൾ ഗാസോൾ തുടങ്ങിയവർ പങ്കെടുത്തു.

Story Highlights: Mohammad Rizwan Prays on US Street

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here