എഴുതാത്ത പരീക്ഷ പാസായതില്‍ ഗുരുതര ക്രമക്കേട്; ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാകാം; പി.എം.ആര്‍ഷോ

എഴുതാത്ത പരീക്ഷ ജയിച്ചതായി മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. എഴുതാത്ത പരീക്ഷ പാസായെന്ന ഫലത്തിനു പിന്നില്‍ ഗുരുതര ക്രമക്കേടെന്ന് പി.എം.ആര്‍ഷോ വ്യക്തമാക്കി.(PM Arsho About Maharajas Exam Result)
താന്‍ പാസായെന്ന തരത്തിലുള്ള മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നത് സാങ്കേതിക പിഴവോ, അല്ലെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വേണ്ടി ആരെങ്കിലും കരുതിക്കൂട്ടി ചെയ്ത ചെയ്ത പ്രവൃത്തിയോ ആകാമെന്ന് ആര്‍ഷോ പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണംവേണം. ജൂനിയര്‍ വിദ്യാര്‍ഥികളുടെ ഫലത്തിനൊപ്പമാണ് തന്‍റെ പേര് എഴുതിച്ചേര്‍ത്തത്. ആര്‍ക്കിയോളജി വകുപ്പ് മേധാവിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും ആര്‍ഷോ ആരോപിച്ചു.
Read Also: പായസത്തിന് രുചി പോര; വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസമേറ്; വിവാഹ നിശ്ചയത്തിനിടെ കൂട്ടതല്ല്
എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷ പോലും താന്‍ എഴുതിയിട്ടില്ല. പരീക്ഷ നടക്കുന്ന സമയത്ത് എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പോലും പോലും പറ്റില്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുമാസം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുണ്ടായിരുന്നുവെന്നും ആര്‍ഷോ വിശദീകരിച്ചു.
Story Highlights: PM Arsho About Maharajas Exam Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here