പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ ഇനി മുതല്‍ എല്ലാവര്‍ക്കും സൗജന്യമല്ല

പേവിഷ ബാധയ്ക്കുള്ള സൗജന്യ വാക്‌സിന്‍ പരിമിതപ്പെടുത്തുന്നു. ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമല്ല. പേവിഷ ബാധയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 70 ശതമാനം പേരും സമ്പന്നരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാ
ണ് സര്‍ക്കാരിന്റെ ആലോചന.
വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വലിയ വില കൊടുത്ത് സര്‍ക്കാര്‍ വാങ്ങുന്ന പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ എഴുപത് ശതമാനത്തോളം പേരും സമ്പന്നരാണ്. ഇതോടെ വളര്‍ത്തുമൃഗങ്ങള്‍ കടിച്ച് ചികിത്സ തേടുന്നവരില്‍ നിന്ന് വാക്‌സിന്റെയും അനുബന്ധ മരുന്നുകളുടെയും വില സര്‍ക്കാര്‍ ആശുപത്രികള്‍ ഈടാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത് തുടരും.
Story Highlights: Rabies vaccine is no longer free for all in govt hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here