മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്ക് മുമ്പ് കുരുന്നിന്റെ നൃത്തം; ഹൃദയസ്പർശിയായ വിഡിയോ

കുഞ്ഞുങ്ങളിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അവരുടെ നിഷ്‍കളങ്കതയും സന്തോഷവും നമുക്ക് നൽകുന്ന പാഠങ്ങൾ നിരവധിയാണ്. നമ്മുടെ ഉള്ളിലെ സങ്കടങ്ങളെ ഒരു ചിരി കൊണ്ട് മായ്ച്ചുകളയാൻ അവർക്ക് സാധിക്കും. അത്തരമൊരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പ്രതിസന്ധികളിൽ എളുപ്പവും തളരുന്നവർക്ക് ധൈര്യവും പ്രതീക്ഷയും നൽകും ഈ കൊച്ചുമിടുക്കന്റെ വീഡിയോ. തന്റെ ജീവിതത്തിലെ വിഷമഘട്ടത്തെ പുഞ്ചിരിയോടെയും സന്തോഷത്തോടെയും നേരിടുകയാണ് ബാലൻ. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ബാലൻ ശസ്ത്രക്രിയക്ക് പോകുന്നതിനു മുമ്പേ ചെയ്ത നൃത്തചുവടുകളാണ് ശ്രദ്ധനേടുന്നത്,. കണ്ടുനിന്നവരുടെ കണ്ണ് നിറയ്ക്കുന്നതാണ് വീഡിയോ. ( video of a young boy dancing before surgery )
ശസ്ത്രക്രിയക്ക് പോകുന്നതിനു മുൻപ് ആശുപത്രിയിൽ നിന്നും നൽകുന്ന ഗൗൺ ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഏറെ ഉത്സാഹത്തോടെ നൃത്തം ചെയ്തു പോകുന്ന ബാലനെ വീഡിയോയിൽ കാണാം. ഹൃദയത്തിനും നട്ടെല്ലിനുമാണ് ശസ്ത്രക്രിയ. ഏറെ സമയം നീണ്ടുനിൽക്കുന്ന ആ ഓപ്പറേഷന് എല്ലാവരും സജ്ജരാകുമ്പോഴാണ് ബാലന്റെ നൃത്തം എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. നൃത്ത ചുവടുകൾക്കൊപ്പം തന്നെ ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നുമുണ്ട്. അവനൊപ്പം കൂടാനും അവനെ പ്രോത്സാഹിപ്പിക്കാനും ജീവനക്കാരും ഒട്ടും മടിക്കുന്നില്ല.
എല്ലാവരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ടാണ് അവൻ ആ ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ പോകുന്നത്. ”നിങ്ങൾക്ക് ഇന്ന് പുഞ്ചിരിക്കാൻ” എന്ന തലക്കെട്ടോടെയാണ് വിഡിയോ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. 1.8 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ വിഡിയോയ്ക്ക് കഴിഞ്ഞു. ശസ്ത്രക്രിയ വിജയമാകാനും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാനും ആളുകൾ ആശംസകൾ നൽകി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here