സോളാർ കേസ്: ഉമ്മൻ ചാണ്ടിയാണ് ശരിയെന്ന് കാലം തെളിയിച്ചു; എ ഹേമചന്ദ്രൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ബെന്നി ബെഹനാൻ

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയാണ് ശരിയെന്ന് കാലം തെളിയിച്ചെന്ന് കോൺഗ്രസ് ലോക്സഭാംഗം ബെന്നി ബെഹനാൻ. സോളാർ കമ്മീഷനെതിരായ സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുൻ ഡിജിപിയുമായ എ ഹേമചന്ദ്രൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ശിവരാജനും പിണറായിയും ഗൂഡാലോചന നടത്തി ഉണ്ടാക്കിയ റിപ്പോർട്ടാണ് ഇതെന്ന് തെളിഞ്ഞു.
വിഷയത്തിൽ താൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടിയാണ് ശരിയെന്ന് കാലം തെളിയിച്ചെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി. Benny Behanan Responds to Hemachandran’s Revelation
Read Also: ‘അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ’; സോളാര്‍ കമ്മീഷനെതിരെ മുൻ ഡിജിപി എ ഹേമചന്ദ്രൻ
സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. ‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് അദ്ദേഹത്തിന്റെ തുറന്ന പറച്ചിൽ. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്ന് ആരോപണം. സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷൻ. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം.
Story Highlights: Benny Behanan Responds to Hemachandran’s Revelation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here