‘കോളജിന്റെ സ്വയംഭരണ പദവി പിൻവലിക്കണം; മഹാരാജാസ് കോളജിനെതിരെ ഗവർണർക്ക് പരാതി

മഹാരാജാസ് കോളേജിനെതിരെ ഗവർണർക്ക് പരാതി. കോളജിന്റെ സ്വയംഭരണ പദവി പിൻവലിക്കണമെന്ന ആവശ്യവുമായാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ആർ.എസ്. ശശികുമാർ പരാതിനൽകിയത്. വ്യാജരേഖാ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുജിസിക്കും ശശികുമാർ പരാതി നൽകി. (Maharajas college autonomous complaint)
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് എതിരെ എഴുത്തുകാരൻ ബെന്യാമിൻ രംഗത്തുവന്നു. വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും വിദ്യാർത്ഥി സമൂഹത്തിനും അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും വേണമെന്നും ബെന്യാമിൻ ആവശ്യപ്പെട്ടു.
Read Also: വ്യജ രേഖാ കേസ്; കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു
വ്യജ രേഖാ കേസിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. കരിന്തളം ഗവണ്മെന്റ് ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലെന്ന് ആരോപണം. വിദ്യക്കെതിരെ കോളജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളായി.വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്.
വ്യാജരേഖ ചമയ്ക്കൽ വിവാദം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് കെ.വിദ്യ ട്വന്റിഫോറിനോട് പ്രതികരിച്ചത്. വ്യാജരേഖ ചമയ്ക്കൽ വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കട്ടെ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാധ്യമങ്ങളിലൂടെ തന്നെ പ്രതികരിക്കാമെന്നും വിദ്യ പറഞ്ഞു. വ്യാജ രേഖ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളോടും വിദ്യ പ്രതികരിക്കാൻ തയ്യാറായില്ല. ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം വിദ്യ നൽകിയിട്ടില്ല.
കഴിഞ്ഞ അക്കാദമിക് വർഷത്തിലാണ് കെ വിദ്യ കരിന്തളം കോളജിൽ താത്ക്കാലിക അധ്യാപികായായി ജോലി ചെയ്തത്. അന്ന് സമർപ്പിച്ച രേഖകളിൽ മഹാരാജാസിലെ വ്യാജ രേഖയും ഉൾപ്പെട്ടിരുന്നു. അട്ടപ്പാടി കോളജിലെ വിവാദമുയർന്നതിനെ തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് ഇത് കോളജ് അധികൃതർ പരിശോധിച്ചതും തിരിച്ചറിഞ്ഞതും. ഇത് സ്ഥിരീകരിക്കുന്നതിനായി അധികൃതർ, മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുക്കുകയും വ്യാജമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്നാണ് പരാതി നൽകാനുള്ള നീക്കം.
Story Highlights: Maharajas college autonomous status revoke complaint Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here