തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്നും വൈദ്യുതി തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്നും വൈദ്യുതി തടസം. ഒരു മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു.ഇന്നലെ രണ്ടുമണിക്കൂറോളം വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു. (Thiruvananthapuram Medical College still has power cut)
കാർഡിയോളജി ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെ വൈദ്യുതി തടസം നേരിട്ടു. അധികൃതർ അടിയന്തരമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് രോഗികളുടെ വാദം. കുമാരപുരം ഭാഗത്ത് കെഎസ്ഇബിയുടെ ലൈൻ പൊട്ടിയതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ മികച്ച സ്ഥാനങ്ങള്‍ നേടി. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ദേശീയ റാങ്കിങ്ങില്‍ ഉള്‍പ്പെടുന്നത്.
ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെ ആവിഷ്കരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
തിരുവന്തപുരം മെഡിക്കല്‍ കോളജ് നാല്പത്തിനാലാം സ്ഥാനത്തും ദന്തല്‍ കോളജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് വലിയ പുരോഗതിയാണ് ഉണ്ടായതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Story Highlights: Thiruvananthapuram Medical College still has power cut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here