Advertisement

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 19 വയസുകാരന്‍ മുങ്ങി മരിച്ചു

June 9, 2023
Google News 2 minutes Read
19 year old boy drowned in pond died

തൃശ്ശൂര്‍ പഴുവില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ഡിഗ്രി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പഴുവില്‍ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദ് മകന്‍ ആഷിക്ക് ആണ് മരിച്ചത്. 19 വയസായിരുന്നു. (19 year old boy drowned in pond died)

കുളത്തിനടിയിലെ ചേറില്‍ പൂണ്ട നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്. ഇന്ന് വെകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്. ആഷിക്ക് കൂട്ടുകാരുമൊത്ത് കുളിക്കാനായി എത്തിയതായിരുന്നു.

Story Highlights: 19 year old boy drowned in pond died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here