Advertisement

എറണാകുളത്ത് ട്വൻ്റിഫോർ സംഘത്തിനു നേരെ ആക്രമണം

June 9, 2023
Google News 1 minute Read
attack twentyfour media team ernakulam

എറണാകുളത്ത് മാധ്യമ സംഘത്തിന് നേരെ ആക്രമണം. വാഹനം തട്ടിയത് ചോദ്യം ചെയ്ത ട്വൻ്റിഫോർ സംഘത്തെ ഇവർ മർദ്ദിക്കുകയായിരുന്നു. എറണാകുളം കുമ്പളത്താണ് സംഭവം. KL – 43 G 3195 എന്ന നമ്പരിലുള്ള ഫോർഡ് ഫിഗോ കാറിലുണ്ടായിരുന്നവരാണ് ആക്രമിച്ചത്. ഇ. ഇല്യാസ് എന്നയാളുടെ പേരിലാണ് വാഹനം. അക്രമികൾ മദ്യലഹരിയിൽ ആയിരുന്നു.

വാർത്താശേഖരണത്തിനായി പോയ വനിതാ മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ള സംഘത്തെയാണ് മദ്യപ സംഘം മർദിച്ചത്. ട്വൻ്റിഫോർ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ കാറിടിച്ചത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. ക്യാമറമാൻ ഉൾപ്പെടെയുള്ളവരെ സംഘം കയ്യേറ്റം ചെയ്യുകയും തലയ്ക്കിടിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു. സംഭവത്തിനു ശേഷം ഇവർ ഇതേ വാഹനത്തിൽ രക്ഷപ്പെട്ടു. സംഭവത്തിൽ ട്വൻ്റിഫോർ സംഘം പൊലീസിൽ പരാതിനൽകി.

Story Highlights: attack twentyfour media team ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here