കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ബ്രിട്ടണില്‍ മലയാളി യുവാവിന് 20 മാസം തടവ്

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലയാളി യുവാവിന് 20 മാസത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. ബ്രിട്ടണിലെ ന്യൂപോര്‍ട്ടിലെ താമസക്കാരനായ ധോണി വര്‍ഗീസ് (37) എന്ന യുവാവിനാണ് ശിക്ഷ.(Malayali youth jailed for 20 months in Britain for brutally beaten up wife)
ധോണി ഭാര്യയെ മര്‍ദിക്കുന്ന വിഡിയോ റെക്കോര്‍ഡിങ്ങായിരുന്നു കേസിലെ പ്രധാന തെളിവായി മാറിയത്. ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ ധോണി രണ്ട് തവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭാര്യ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു.
Read Also:പാചക പരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളൽ
ധോണിയുമായുള്ള വഴക്ക് നാട്ടിലുളള സഹോദരനുമായി യുവതി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. വിഡിയോ കോള്‍ റെക്കോര്‍ഡിങ്ങില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പത്ത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
Story Highlights: Malayali youth jailed for 20 months in Britain for brutally beaten up wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here