Advertisement

കേന്ദ്രസർക്കാർ മാർഗനിർദേശം മറികടന്ന് കേരളം ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിനെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

June 9, 2023
Google News 3 minutes Read
Image of Rajeev Chandrasekhar

കേന്ദ്രസർക്കാർ മാർഗനിർദേശം മറികടന്ന് കെ ഫോണിനായി കേരളം ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിനെന്ന് ചോദ്യമുയർത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കേബിളിന്റെ കാര്യത്തിൽ കേരള സർക്കാർ ജനങ്ങളോട് മറുപടി നൽകണം. ഇന്ത്യയിൽ എല്ലാം ലഭ്യമാകുന്ന സാഹചര്യത്തിൽ കേരളം എന്തിന് ഇങ്ങനെ ചെയ്തു. കേന്ദ്രസർക്കാരിന്റെ അന്വേഷണം സംബന്ധിച്ച് ഇതുവരെ തീരുമാനമില്ല. പൂർണ്ണമായും കേരള സർക്കാരെടുത്ത തീരുമാനം അനുചിതവും അനാവശ്യവുമായിരുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. Rajeev Chandrasekhar questions Kerala’s purchase of cable from China

Read Also: എ.ഐ കാമറ, കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നു; വി ഡി സതീശൻ

കെ ഫോൺ പദ്ധതിയിൽ ഗുരുതരമായ ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനാണ് ആരോപണം ഉന്നയിച്ചത്. മൂന്ന് നിബന്ധനകൾ ലംഘിച്ചാണ് കേബിൾ ഇടുന്നത്. നിലവാരമില്ലാത്ത വിലകുറഞ്ഞ കേബിളുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌തു എന്ന് അദ്ദേഹം അറിയിച്ചു.

Story Highlights: Rajeev Chandrasekhar questions Kerala’s purchase of cable from China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here