Advertisement

പ്രായപരിധി കഴിഞ്ഞു: കേരള സർവകലാശാല വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാർ അയോഗ്യർ

June 10, 2023
2 minutes Read
Image of Kerala University

വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാരെ അയോഗ്യരാക്കി കേരള സർവകലാശാല. നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന ആൾമാറാട്ട തട്ടിപ്പ് കണക്കിലെടുത്താണ് സർവകലാശാലയുടെ നീക്കം. തുടർന്ന്, പഴയ പട്ടിക റദ്ദാക്കാനും പുതിയ പട്ടിക രൂപീകരിക്കാനും സർവകലാശാല തീരുമാനമെടുത്തു. Kerala University disqualifies 36 UUC from voter list

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

തുടർന്ന്, എല്ലാ കോളേജുകളോടും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 36 പേരുടെ പ്രായപരിധി കഴിഞ്ഞതായി കണ്ടെത്തിയത്. മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ഈ കോളജുകൾ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കണം എന്നും സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.

Story Highlights: Kerala University disqualifies 36 UUC from voter list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top