‘മടങ്ങി വരൂ സഖാവേ’; കെ.എസ്.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ

മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടിസ് കാമ്പയിൻ. എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്.
ജൂൺ 12 മുതൽ 15 വരെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടിസ് പതിപ്പിച്ചു. പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും തുടർ സമരങ്ങളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെതുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും അഗളി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു ലുക്ക് ഔട്ട് നോട്ടിസ് കാമ്പയിനുമായി രംഗത്തുവന്നത്.
Story Highlights: KSU’s look notice campaign against Vidya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here