Advertisement

സംവരണത്തെ അട്ടിമറിക്കുന്ന ഒരു നിലപാടിനും സർക്കാർ കൂട്ടുനിൽക്കില്ല; വിദ്യക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണൻ

June 10, 2023
Google News 2 minutes Read
Minister K Radhakrishnan against K Vidya

വ്യാജ രേഖ ചമയ്ക്കൽ കേസിൽ കെ വിദ്യക്കെതിരെ പട്ടികജാതി പട്ടിക വ​ർ​ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്താൽ അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ല. എസ് ഇ -എസ് ടി വിദ്യാർത്ഥികളുടെ ഒരു സംവരണത്തെയും അട്ടിമറിക്കുന്ന നിലപാടിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.(Minister K Radhakrishnan against K Vidya)

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തവർ അതിൻറെ ശിക്ഷ അനുഭവിക്കേണ്ടി വരും. സംവരണ വ്യവസ്ഥ അട്ടിമറിച്ചു എന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ ഇന്നലെ കേസെടുത്തിരുന്നു. പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്‌കൃത സർവകലാശാല രജിസ്ട്രാർക്ക് കമ്മിഷൻ നിർദേശം നൽകി. സംസ്‌കൃത സർവകലാശാല സംവരണ തത്വങ്ങൾ അട്ടിമറിച്ചെന്ന് സൂചിപ്പിക്കുന്ന രേഖകളും അതിന്റെ മിനുട്ട്‌സും പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷന്റെ ഇടപെടൽ. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും.

Read Also: സംവരണം അട്ടിമറിച്ചെന്ന റിപ്പോര്‍ട്ട്; കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ കേസെടുത്ത് എസ് സി, എസ് ടി കമ്മിഷന്‍

വിദ്യയെ തള്ളിയും ആർഷോയെ പിന്തുണച്ചുമുള്ള നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. വിദ്യക്കെതിരായ കേസിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐഎം അല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

Story Highlights: Minister K Radhakrishnan against K Vidya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here