Advertisement

ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നവരാണോ? അറിയാം പുതിയ ഫീച്ചർ

June 10, 2023
Google News 2 minutes Read

മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ ഇന്ത്യയിൽ വേരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ചു. പുതിയകാല അഭിമുഖങ്ങൾക്ക് കമ്പനികൾ പ്രധാന്യം നൽകുന്നത് ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾക്കാണ്. അതുകൊണ്ട് തന്നെ ഈ വെരിഫിക്കേഷൻ സംവിധാനം ഉദ്യോഗാർഥികൾക്കു കൂടുതൽ വിശ്വാസ്യത നൽകും. കൃത്യമായ രേഖകളുമായി പ്രൊഫൈൽ ഉണ്ടാക്കുന്നവർക്കെല്ലാം വെരിഫിക്കേഷൻ ലഭിക്കുമെന്നും സൗജന്യമാണെന്നും ലിങ്ക്ഡ്ഇൻ വക്താവ് പറയുന്നു.

എഐ ഉപയോഗിച്ചുള്ള ഹൈപ്പർവേർജിലൂടെ ഡിജിലോക്കറിന്റെ സഹായത്തോടെയാണ് ആധികാരിക രേഖകൾ പരിശോധിക്കുന്നത്. വളരെ ഗൗരവത്തോടെയാണ് ഉദ്യോഗാർത്ഥികൾ ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിനെ സമീപികുന്നത്. പ്രവൃത്തിപരിചയം, ബയോഡാറ്റ എന്നിവ പങ്കുവെയ്ക്കാനും തൊഴിൽ അന്വേഷിക്കാനും ബിസിനസ് കണക്ഷനുകൾ വിപുലീകരിക്കാനുമായി ഉപയോഗിക്കുന്ന പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് ലിങ്ക്ഡ്ഇൻ.

ലിങ്ക്ഡ്ഇനിൽ വേരിഫിക്കേഷൻ ചെയ്യാൻ ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ “About” ൽ ‘ആധാർ ഉപയോഗിച്ച് പരിശോധിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. ഡിജിലോക്കർ സ്ക്രീനിൽ ആധാർ നമ്പർ നൽകുക. അതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.

ഡിജിലോക്കർ ഉപയോഗിച്ച് ഹൈപ്പർവെർജ് മുഖേനയുള്ള പരിശോധന. ഡിജിലോക്കർ അക്കൗണ്ട് ഇല്ലാത്തവർ ആണെങ്കിൽ സ്വയമേ സൈൻ അപ്പ് ചെയ്യപ്പെടും. പരിശോധന പൂർത്തിയാക്കിയ ശേഷം ആധാർ ഫോട്ടോയുമായി ഫേസ് മാച്ച് ചെയ്യാൻ സെൽഫി എടുക്കുക. നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലേക്ക് പരിശോധിച്ചുറപ്പിക്കുന്നതിന് “അതെ, ലിങ്ക്ഡ്ഇനുമായി പങ്കിടുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

Story Highlights: LinkedIn rolls out free verification feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here