അപമര്യാദയായി പെരുമാറി; ജനക്കൂട്ടം നോക്കി നില്‍ക്കെ യുവാവിനെ ചെരുപ്പൂരിയടിച്ച് കോളജ് വിദ്യാര്‍ഥിനി

കര്‍ണാടകയിലെ ഉഡുപ്പിയിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നില്‍ക്കെ ചെരുപ്പൂരിയടിച്ച് കോളജ് വിദ്യാര്‍ഥിനി. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് കോളജിലേക്ക് പോകും വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് അപമാനിച്ചത്.(Man harasses college student beaten with slippers)
നടന്ന് നീങ്ങുന്നതിനിടെ പെണ്‍കുട്ടി ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെ ഗ്രാമീണര്‍ ഓടിക്കൂടി ഇയാളെ പിടികൂടി. പെണ്‍കുട്ടിയോട് പോയി തല്ലാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്നുണ്ട്. ഇതോടെയാണ് ചെരുപ്പൂരി പെണ്‍കുട്ടി യുവാവിന്റെ മുഖത്തടിച്ചത്.തുടര്‍ന്ന് യുവാക്കളിലൊരാള്‍ ചെറുപ്പക്കാരന്റെ മുഖത്തടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
Story Highlights: Man harasses college student beaten with slippers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here