വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതി; ഷാജൻ സ്‌കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഷാജൻ സ്‌കറിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടണം എന്ന അഭിഭാഷകന്റെ പരാതിയിൽ കോടതി വാദം കേൾക്കാൻ തയാറാകുന്നു. കേസിൽ ഓഗസ്റ്റ് 5ന് ഷാജൻ സ്‌കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഓഗസ്റ്റ് 5ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ബാർ അസോസിയേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ( thiruvananthapuram judicial first class magistrate sends notice to shajan skariah )
ബാർ അസോസിയേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. വ്യാജ വാർത്ത പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തി എന്നായിരുന്നു പരാതി. അഡ്വ:വള്ളക്കടവ് മുരളീധരനാണ് പരാതി നൽകിയത്.
Read Also: ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്
നേരത്തെ ഷാജൻ സ്‌കറിയയോട് നേരിട്ട് ഹാജരാൻ ഉത്തരവിട്ട് ലഖ്‌നൗ കോടതിയും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ലഖ്‌നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്നൗിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി വാറണ്ട് അയച്ചത്. നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു.
Story Highlights: thiruvananthapuram judicial first class magistrate sends notice to shajan skariah