Advertisement

ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ

June 10, 2023
Google News 1 minute Read
trawling ban till july 31

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല. ( trawling ban till july 31 )

സംസ്ഥാനത്തെ 3737 ബോട്ടുകൾക്കാണ് നിയന്ത്രണം.ഇന്നലെ വൈകിട്ടോടെ ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചു.നിയന്ത്രണം ലംഘിക്കുന്നത് കണ്ടെത്താൻ പ്രത്യേക പരിശോധന ഉണ്ടാകും.ഒന്നാം തീയതി മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്ര സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ട്രോളിംഗ് നിരോധന വേളയിൽ കടലിലെ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകൾ കൂടി വാടകയ്‌ക്കെടുത്തു. കൂടാതെ കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

Story Highlights: trawling ban till july 31

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here