Advertisement

പുനഃസംഘടനയെ ചൊല്ലി തർക്കം; ച​ർ​ച്ച​ക​ൾ​ക്കാ​യി താരിഖ്​ അൻവർ നാളെ കേരളത്തിലെത്തും

June 11, 2023
Google News 1 minute Read

പു​നഃ​സം​ഘ​ട​ന​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ലെ പോ​ര്​ മു​റു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ൻ​വ​ർ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക്. മൂ​ന്നു ദി​വ​സം സം​സ്ഥാ​ന​ത്ത്​ ത​ങ്ങു​ന്ന അ​ദ്ദേ​ഹം നേ​തൃ​നി​ര​യു​മാ​യി സം​സാ​രി​ക്കും.എന്നാൽ താരിഖ് അൻവറിൽനിന്ന് നീതി കിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. ഹൈക്കമാൻഡിനെ സമീപിക്കാൻ തന്നെയാണ് തീരുമാനം. മുമ്പ് പരാതികള്‍ നല്‍കിയപ്പോഴും കെപിസിസി നേതൃത്വത്തോട് മൃദുസമീപനമാണ് താരിഖ് അൻവർ കാണിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച കേരളത്തില്‍ തന്നെ മതിയെന്നാണ് എഐസിസി നിലപാട്. താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാകും.

അതേസമയം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് വി ഡി സതീശനെതിരായ പടയൊരുക്കത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. ഇതിനിടെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിഡി സതീശന്‍ രംഗത്തെത്തി. നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞ സതീശന്‍ ആരോടും വഴക്കിനില്ലെന്നും പ്രതികരിച്ചു.

എ,ഐ ഗ്രൂപ്പുകളുടെ സംയുക്ത ഗ്രൂപ്പ് യോഗത്തെ കെ. മുരളീധരനും എതിര്‍ത്തു. പരാതി അറിയിക്കാൻ ഗ്രൂപ്പ് നേതാക്കള്‍ ദില്ലിക്ക് തിരിക്കാനിരിക്കെ ബ്ലോക്ക് പുനഃസംഘടന തര്‍ക്കത്തിൽ ഇടപെടേണ്ടെന്നും കെപിസിസി തലത്തില്‍ തീര്‍ക്കട്ടെയെന്നുമാണ് എഐസിസി നിലപാട്.

Story Highlights: Congress reorganization clash in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here